Thursday, April 18, 2013

പ്രഥമ ചുംബനം..!! (based on a true story)



"എന്‍റെ കൈകള്‍ അവളുടെ അരക്കെട്ടിലമര്‍ന്നു..,
എന്‍റെ ചുണ്ടുകള്‍ അവളുടെ ചുണ്ടോടു ചേര്‍ന്നു"...
-------------******************-----------------------------------------------
-----------------------*****************-------------------------------------
----------------------------------****************--------------------------
പെട്ടെന്ന് എന്നെയും തള്ളിയകറ്റി അവള്‍ പിന്നോട്ടോടി...
പിന്നെ തിരിഞ്ഞു നിന്ന് തെല്ലു ദേഷ്യത്തോടെ ചോദിച്ചു....
"ഇതിനായിരുന്നല്ലേ എന്നോട് നേരത്തേ വരാന്‍ പറഞ്ഞത്"??
ഹല്ലാ അത് പിന്നെ  ഷബ്നാ...??!!
"വേണ്ടാ എന്നോടൊന്നും പറയണ്ട"
അവളുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടോ???
അവള്‍ അവളുടെ ക്ലാസ്സിലേക്ക് പോയി...
പിന്നാലെ ചെല്ലാന്‍ ധൈര്യം വന്നില്ല....
ഒരാവേശത്തിന്‍റെ പുറത്തു ചെയ്തു പോയതാണ്...,
ഒരിക്കലും അതവളെ വേദനിപ്പിക്കുമെന്നു കരുതിയില്ല...
ഇനിപ്പോ എന്താ ചെയ്ക...
സേറയോടു പറയാമെന്നു വച്ചാല്‍ അവള്‍ ഓടിച്ചിട്ടു തല്ലും...
സൈറ..,
എന്‍റെ ബെസ്റ്റ്‌ ഫ്രെണ്ട്...
ഞങ്ങള്‍ക്കിടയിലെ ഹംസം...
അവളന്നേ പറഞ്ഞതാ  പറ്റൂല്ലാന്നു...
അപ്പൊ കേറി സെന്ടിയടിച്ചു
"എല്ലാരും ഇങ്ങനെ പ്രേമിച്ചു നടക്കുമ്പോ ഞാന്‍ മാത്രം പുര നിറഞ്ഞു നിക്കുന്നതില്‍ നിനക്കൊരു വിഷമവുമില്ലെ??? അല്ലേലും ഞാന്‍ നിന്‍റെ ആരാ അല്ലെ..,
എപ്പെഴേലും നീ എന്നെ ഒരു ഫ്രെണ്ട് ആയിട്ട് കണ്ടിട്ടുണ്ടോ???
നീ പറയുന്ന എല്ലാ കാര്യങ്ങളും ഞാന്‍ സാധിച്ചു തരുന്നുണ്ടല്ലോ...( ഫോടോസ്ടാറ്റ് എടുത്ത് കൊടുക്കുന്നതും വല്ലപ്പോഴുമൊരു പേന വാങ്ങിക്കൊടുക്കുന്നതുമൊക്കെ വലിയ കാര്യമല്ലേ..)
അതില്‍ അവള് വീണു...
( first year-ലെ മൊഞ്ചത്തിക്കുട്ടി
  ഷബ്നയോടു  തോന്നിയ പ്രണയം  സേറ ഇടപെട്ടാണ് കബൂലാക്കിതന്നത്...
കാണാന്‍ വലിയ തെറ്റില്ലാത്ത രൂപമുള്ളതും അത്യാവശ്യം നല്ല പബ്ലിക്‌ ഇമേജ് ഉണ്ടായിരുന്നതും രക്ഷയായി.,
ആകെ അവളൊരു(ഷബ്ന) ഡിമാന്‍ഡ് മാത്രമേ വച്ചുള്ളൂ..,
നമ്മള് മൂന്നാളല്ലാണ്ട് മറ്റൊരാളും ഇതറിയരുത്. ..)
അങ്ങനെ അവള് മുന്‍കയ്യെടുത്തു ഉണ്ടാക്കിത്തന്ന ഒരു പ്രേമമാണ് ദാ ഇപ്പൊ.....
ഫോണ്‍ വിളിക്കാന്‍ വഴിയൊന്നുമില്ലാത്തതും
സുബ്രഹ്മണ്യപുരം മോഡല്‍ "കണ്കള്‍ ഇരണ്ടാല്‍" (അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്ന പരിപാടി no dialouge.., only performance)  മടുത്തത് കൊണ്ടുമാണ് ഇങ്ങനൊരു ബുദ്ധി തോന്നിയത്..
ആഴ്ചയിലൊരു ദിവസം നേരത്തെ വരിക.....
മനസ്സ് തുറന്നു സംസാരിക്കുക.....
ആദ്യത്തെ തവണ അവളെ വരുത്താനും കുറെ പാട് പെട്ടു...
സേറയേ കൊണ്ടു പറയിച്ചപ്പോ അവള്‍ പറ്റില്ലാന്നു തീര്‍ത്തു പറഞ്ഞു...
പക്ഷെ.,
കോളേജ് വിട്ടു പോകുന്ന വഴിയെ എന്നെയും കടന്നു നടന്നു നീങ്ങുമ്പോള്‍ മെല്ലെ പറഞ്ഞു
"ഞാന്‍ വരാം കേട്ടോ"
പിറ്റേന്ന്..,
നേരത്തെതന്നെ കോളേജിലെത്തി....
അവള് വരുന്നത് ദൂരെ നിന്നേ കണ്ടു...
ഒന്ന് പറ്റിച്ചേക്കാമെന്നു കരുതി വാതിലിനു പിറകില്‍ മറഞ്ഞിരുന്നു....
ക്ലാസ്സിലെന്നെ കാണാതെ അകത്തേക്കു കയറിയ അവളെയാണ് ഞാന്‍.....
          ശ്ശെ....!!  ഒടുക്കത്തെയൊരു കുറ്റബോധം..!!!!
രണ്ടു ദിവസം അവളുടെ കണ്ണില്‍ പെടാതെ നടന്നു....
പക്ഷെ..,
എത്ര നാളിങ്ങനെ ഒളിച്ചു നടക്കും.....
ഒന്നും മിണ്ടാതെ...
ഒന്നു കാണുക പോലും ചെയ്യാതെ...,
വയ്യ...
എന്തും വരട്ടെയെന്നു കരുതി സേറയോട് കാര്യം പറഞ്ഞു...
എടാ പണ്ടാരമേ....
 ഇത്ര ആക്രാന്തം വേണാരുന്നോ????
ഇനീപ്പോ ഞാനെന്താ കുട്ടിയോട് പറയണ്ടേ????
അവന്‍ ഉമ്മ വച്ചതിനു സോറി-ന്നോ..!!!
എനിക്കെങ്ങും പറ്റില്ല...
അവനൊരു പരിപാടി ഒപ്പിചോണ്ട് വന്നേക്കുന്നു...........
എന്നെ കുറെ ചീത്ത പറഞ്ഞെങ്കിലും അവളെ കണ്ട ശേഷം സേറ
വന്നതു ഒരു സന്തോഷ വാര്‍ത്തയുമായിട്ടായിരുന്നു....
"എന്താ കാര്യമെന്നെനിക്കറിയില്ല നീ ഭയങ്കര സങ്കടത്തിലാണെന്നു ഞാനാ കുട്ടിയോട് പറഞ്ഞു...
അവള്‍ നാളെ നേരത്തെ വരാമെന്നു സമ്മതിച്ചിട്ടുണ്ട്."..
പിന്നേ കേറി ഉമ്മ വച്ചു കളഞേക്കല്ലെടാ മോനെ.....
എന്നോരൂത്തും ഊതി അവളൊരു പോക്ക്......

പിറ്റേന്ന്..,
രാവിലേ കോളേജിലെത്തി....
അവള് വരുന്നത്  കണ്ടതും ഡെസ്കില്‍ കേറി കണ്ണുമടച്ചു കിടന്നു,
അവളുടെ കാലടി ശബ്ദം അടുത്തടുത്ത്‌ വന്നു....
"എല്ലാം ഒപ്പിച്ചു വച്ചിട്ട് ഇവിടെ വന്നു കിടക്കുവാ അല്ലെ....
എന്താ പറയാനുണ്ടെന്ന് പറഞ്ഞത്???
ഞാന്‍ അനങ്ങിയില്ല...
അവള്‍ നടന്നു വന്നു എന്‍റെ മുഖത്തേക്കു കുനിഞ്ഞു...
അവളുടെ നിശ്വാസം എന്‍റെ മുഖത്ത് സ്പര്‍ശിച്ചു....,
അവളുടെ ഗന്ധം ഹാ...
ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിച്ചു...
കാന്തത്താല്‍ ആകര്‍ഷിക്കപ്പെട്ടതു പോലെ എന്‍റെ മുഖം ഉയര്‍ന്നു....
കൈകള്‍ രണ്ടും അവളുടെ കഴുത്തിനെ വലയം ചെയ്തു...,
അവളുടെ ചെഞ്ചുണ്ടുകള്‍ എന്‍റെ ചുണ്ടില്‍ അമര്‍ന്നു....
ആകെ ഒരു വിറയല്‍....
സുഖകരമായ ഒരാലസ്യം....
ഏതോ പദചലനം കേട്ട് ഞങ്ങള്‍ പയ്യെ അകന്നു മാറി...
...
പ്യുണോ മറ്റോ വന്നതാണെന്ന് തോന്നുന്നു...
"പ്രഥമ ചുംബനം."...
ഞാന്‍ വെറുതേ പറഞ്ഞു....


"അപ്പോള്‍ അന്നത്തെതോ.".???????  അവള്‍ ചോദിച്ചു...
അന്നത്തേത്-----
ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ചു ചിരിച്ചു....
------------------------------------------------------------------------------------------------------
പേരുകള്‍ സാങ്കല്പികം

1 comment:

  1. നല്ല എഴുത്ത്. പിക്ച്ചറുകൾ സ്കൂൾ കാലത്തേക്ക് കൂട്ടിക്കൊണ്ട്പോകുന്നു

    ReplyDelete

അഭിപ്രായം രേഖപ്പെടുത്തുക