അച്ചടിമഷി പുരണ്ട രണ്ടാമത്തെ പുസ്തകം... "ഓത്തുപള്ളിക്കാലം"
മാപ്പിളക്കുട്ടിക്കാലത്തിന്റെ മനോഹരങ്ങളായ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന പുസ്തകമാണ് എം.എം കബീറിന്റെ ഓത്തുപള്ളിക്കാലം.
കുട്ടിക്കാലവും അതിന്റെ ഓര്‍മ്മകളും പുസ്തകത്തില്‍
രസകരമായി കടന്നു വരുന്നു.
കൂട്ടുകാരും അവരോടൊത്തുള്ള നിമിഷങ്ങളും
അവരെ എല്ലാകാലത്തേക്കുമായി പുണര്‍ന്നുകിടക്കാനുള്ള
അനന്തമായ ആഗ്രഹവുമാണ് ഓത്തുപള്ളിക്കാലത്തിലൂടെ
വായനക്കാരനെ തേടിയെത്തുക.
കുട്ടിക്കാലത്തുനിന്ന് പുറത്താക്കപ്പെട്ടതിന്റെ സങ്കടം
പുസ്തകം വായിച്ചാല്‍ ഒരിക്കലൂം നമ്മെ വിട്ടു പോകുകയില്ല.
നമ്മുടെ സാഹിത്യത്തില്‍ ഓത്തുപള്ളികള്‍ ഉത്പാദിപ്പിച്ച ഭാവനകള്‍ അധികം ഉണ്ടായിട്ടില്ല.,
ഓത്തുപള്ളികള്‍ മുസ്ലിംമതപടനകേന്ദ്രം എന്നാ നിലയില്‍ മാത്രമേ എല്ലാരും മനസ്സിലാക്കിയിട്ടുള്ളൂ..,
എന്നാല്‍ നിരവധി കഥകളുടെയും ആഖ്യാനങ്ങളുടെയും മിത്തുകളുടെയും നിരവധി ലോകങ്ങളും ഓത്തുപള്ളികളില്‍ വളരുന്നുണ്ട്.
ഏതൊരു കരിക്കുലവും ഭാവനയെ തട്ടി ഉണര്‍ത്തുന്ന നിരവധി പ്രദേശങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. അതില്‍ നിന്ന് ഓത്തുപള്ളികള്‍ക്ക് മാത്രമായി മാറിനില്‍ക്കാനാവില്ല.
ഓത്തുപള്ളിയുടെ മതപരതയിലല്ല, സാഹിത്യപരതയില്‍ പരതുമ്പോള്‍ മാത്രമാണ് ഒരു ഭാവനാശാലിക്ക് അവിടെനിന്നും പൊതുസമൂഹം ആസ്വദിക്കുന്ന സാഹിത്യം കൂടി നിര്മ്മിക്കാനാവുന്നത്
ഒരു സാധാരണ മുസ്‌ലിം കര്‍ഷകകുടുംബത്തിനകത്ത് ഓത്തുപള്ളിക്കാലം
എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നാ തിരിച്ചറിവിലേക്ക് വായനക്കാരനെ കൈപിടിച്ചു
നടത്തുന്നുണ്ട് ഈ പുസ്തകം.
പുസ്തകത്തിന്റെ ആമുഖത്തില്‍ രചയിതാവ് എം.എം.കബീര്‍ ഇങ്ങനെ പറയുന്നു: കൂട്ടുകാരേക്കാള്‍ ഞാനിത്തിരി പ്രായത്തില്‍ ഇളയതായിരുന്നു.
എനിക്കെല്ലാവരേയും, എല്ലാ ഇരുട്ടിനേയും പേടിയുമായിരുന്നു.
വിജനമായ വഴികള്‍,
കാടുപിടിച്ച മരച്ചോടുകള്‍ ഒക്കെയും എന്നെ ഓടിച്ചിട്ട് പേടിപ്പിക്കുമായിരുന്നു.
അത് കൊണ്ടാവാം എന്നെ കൂട്ടാതെയാണ് കൂട്ടുകാര്‍ പലകളിയും കളിച്ചത്.
എന്നെ ഉപേക്ഷിച്ചാണ് അവര്‍ പലവഴിയും പോയത്.
എന്റെ ഊഞ്ഞാലില്‍,
പറമ്പിലെ മാവിന്‍കൊമ്പില്‍,
വൈക്കോല്‍ത്തുറുവില്‍,
കാപ്പിക്കൂട്ടങ്ങള്‍ക്കിടയില്‍ കോഴിപ്പിടച്ചി മട്ടയിടാറുള്ള തണുപ്പില്‍,
ഒറ്റക്കിരുന്ന് കൂട്ടുകാര്‍ പോയ ഇടങ്ങളിലൊക്കെ
അവര്‍ക്ക് മുമ്പേ ഞാനോടിയെത്തി;
അവര്‍ കാണാത്ത ഒരു പൂ മണത്തു.
അവര്‍ തൊടാത്ത ഒരു കിളിമുട്ടയെടുത്തു.
അവര്‍ നീന്താത്ത ഒരു കുളത്തില്‍ മുങ്ങി,
അവര്‍ നനയാത്ത ഒരു മഴയില്‍ തിമിര്‍ത്തു.
അവര്‍ ഇറങ്ങാത്ത തോട്ടില്‍ നിന്ന് പരല് കോരി,
അവര്‍ കേറാത്ത ആഞ്ഞിലിയുടെ ആകാശത്തേക്ക്
മിസറിനൊപ്പം (നീറന്‍ ഉറുമ്പ്) ഒരുമിച്ച് കേറി.
ഓത്തുപള്ളിക്കാലം ഓര്‍മകളുടെ പാഴ്‌വായനയാണെന്ന്
ചിലരൊക്കെ പറഞ്ഞിട്ടുണ്ട്,
ചിലപ്പോള്‍ ഞാന്‍ എന്നോട് തന്നെയും.
നിരവധി കുഴപ്പങ്ങളിലൂടെ ലോകം ബദ്ധപ്പെട്ട് മുന്നോട്ട് നടക്കുമ്പോള്‍
ഓര്‍മ്മകള്‍ക്ക് പിന്നാലെ പായുന്നവനെ എന്ത് വിളിക്കണം?
ഓത്തുപള്ളിക്കൂടത്തിന്റെ തട്ടമിട്ടതും തൊപ്പിവെച്ചതുമായ
ഓര്മ്മപ്പെരുക്കങ്ങള്ക്കപ്പു
ചില ചെറിയ ജീവിതങ്ങളുടെ അപ്രധാനമായ അങ്കങ്ങള്‍
ആരും കാണാതെ അരങ്ങേറിയ ഒരു ദേശത്തിന്റെ കൂടി രംഗപടമാണിത്.
ഒരുപാട് കാരണങ്ങള്‍ നിരത്തി നമുക്ക് ഓര്‍മകളെ ഉപേക്ഷിച്ചു പോകാം.
ആവശ്യമുള്ളത് മാത്രം എഡിറ്റ് ചെയ്‌തെടുക്കാം.
പക്ഷെ,
വരാനിരിക്കുന്നതും ഇപ്പോള്‍ ജീവിച്ചിരിക്കുന്നതുമായ നിമിഷങ്ങളെ
കാത്തിരിക്കുന്നത് ഓര്‍മ്മയുടെ ഭൂതപാത്രങ്ങളാണ്..
മേഘങ്ങളോളം പൊക്കത്തിലുള്ള കുന്നിന്മുകളിലായിരുന്നു ഓത്തുപള്ളി.
അതിനാല്‍ കബീര്‍ പ്രകൃതിയുടെ നിരവധി തുരസ്സുകളിലൂടെ സഞ്ചരിച്ചു.
മരങ്ങളും ചെടികളും പറവകളും അയാളുടെ കൂട്ടുകാരായി.,
സത്യത്തില്‍ ഓത്തുപള്ളികാലത്തു അയാള്‍ ഉപ്പന്‍കൂടുകളിലും
പ്രകൃതിയുടെ നിഗൂഡതയിലും വിരാജിച്ചു.
എല്ലാ ദാരിദ്ര്യത്തെയും തോല്‍പ്പിച്ചു.
കാട്ടുവള്ളികളില്‍ ഏന്തിവലിഞ്ഞു പര്‍വ്വതാരോഹകനായി.
മല കരഞൊഴുകുന്ന സങ്കടമാണ് തോടെന്നു അയാള്‍ പഠിക്കുന്നത് ഉമ്മയെന്ന യൂണിവേര്‍സിറ്റിയിലാണ്.
കുട്ടിക്കാലമാണ് ഒരാളുടെ ഏദന്‍ തോട്ടം.
അവിടെ നിന്ന് പുരത്താക്കപ്പെടുന്നതിന്റെ ഖേദത്തിലെക്ക്
അതിമനോഹരമായ ഈ പുസ്തകം നമ്മെ നയിക്കും.
വളര്‍ന്നു വലുതായത് നിഷ്ഫലമായോ എന്ന് തോന്നിപ്പിക്കും..
ഉമ്മയും, ഉപ്പയും, സഹോദരങ്ങളും കളിക്കൂട്ടുകാരും,
ഓത്തുപള്ളിയിലെ ഉസ്താദുമാരും ,
പള്ളിക്കൂടത്തിലെ അധ്യാപകരുമെല്ലാം കഥാപാത്രങ്ങളാകുന്ന
ചിലപ്പോള്‍ പൊട്ടിച്ചിരിപ്പിക്കുന്ന ,
പയ്യെ കണ്ണു നനയിക്കുന്ന ഒരു കുഞ്ഞു പുസ്തകമാണ് 'ഓത്തുപള്ളിക്കാല
http://karimbakkaran.blogspot.in/2012/02/ali.html?m=1
ReplyDelete