അന്ന്,
അവളുടെ വീട്ടില്‍ കല്യാണത്തിനു
പന്തലിടുമ്പോള്‍ ഇവിടെ എന്‍റെ ഖബര്‍ കുഴിക്കുകയായിരുന്നു...,
അവള്‍ മറ്റൊരാളുടെ താലിച്ചരടിനായി
തല കുനിക്കുമ്പോള്‍
എന്‍റെ ഖബറിലേക്ക് മണ്ണ് വെട്ടിയിടുന്ന തിരക്കിലായിരുന്നു
എല്ലാവരും....
ഇന്ന്.,
ഖബറിനു മേലെ പൂത്തു നില്‍ക്കുന്ന മൈലാഞ്ചിച്ചെടികള്‍
ഉറക്കെ വിളിച്ചു പറയുന്നുണ്ട്.,
"ഒരുമിച്ചുണ്ടായിരുന്ന വസന്തകാലത്തിന്‍റെ
ഓര്‍മ്മപൂക്കളാണ് ഞങ്ങളെന്ന്"
(മലയാളം
ബ്ലോഗേര്‍സ് ഗ്രൂപ് നടത്തിയ മിനികഥ മത്സരത്തിനായ് എഴുതിയത്)
No comments:
Post a Comment
അഭിപ്രായം രേഖപ്പെടുത്തുക