Thursday, March 26, 2015

ചിറകൊടിഞ്ഞ കിനാവുകൾ Review

"അഴകിയ രാവണൻ" സിനിമയിലെ ശന്കർ ദാസ് എന്ന മമ്മൂട്ടി കഥാപാത്രത്തോട് നോവലിസ്റ്റ് അംബുജാക്ഷൻ എന്ന ശ്രീനിവാസൻ കഥാപാത്രം പറഞ്ഞ കഥ :-

ഒരു വിറകുവെട്ടുകാരൻ. അയാൾക്കൊരേയൊരു മകൾ – സുമതി, പത്തൊൻപത് വയസ്സ്. ഇവൾ, സ്ഥലത്തെ ഒരു തയ്യൽക്കാരനുമായി പ്രണയത്തിലാണ്. ഈ തയ്യൽക്കാരൻ ബഹുമിടുക്കനും സുന്ദരനുമാണ്. അനീതി കണ്ടാൽ എതിർക്കും. ജനങ്ങളുടെ ഏതു കാര്യത്തിനും മുന്നിൽ കാണും. അങ്ങനെ നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്. എല്ലാറ്റിലും ഉപരി ഈ തയ്യൽക്കാരൻ ഒരു നോവലിസ്റ്റുമാണ്. പക്ഷേ വിറകുവെട്ടുകാരന് തന്റെ മകളെ ഒരു വലിയ പണക്കാരനായ ഗൾഫുകാരനെ കൊണ്ട് കെട്ടിക്കാനാണ് താല്പര്യം.
ഇക്കാര്യം സുമതി തയ്യൽക്കാരനെ അറിയിക്കുന്നു. തയ്യൽക്കാരൻ ഗൾഫിൽ പോകാൻ ശ്രമിക്കുന്നു. പക്ഷേ വിസ, അതു കിട്ടുന്നില്ല.
അങ്ങനെ നിവൃത്തിയില്ലാതെ തയ്യൽക്കാരൻ നോവലെഴുതാൻ തുടങ്ങുകയാണ്. അത്ഭുതമെന്ന് പറയട്ടെ, ഏറ്റവും നല്ല നോവലിനുള്ള സർക്കാർ അവാർഡ് അതിനു കിട്ടുകയാണ്. പത്തുലക്ഷം രൂപ.
ഈ പണം കൊണ്ട് തയ്യൽക്കാരൻ ഒരു ഗംഭീര ബംഗ്ലാവ് പണിയുകയാണ്.
തനിക്ക് തന്റെ പ്രാണപ്രേയസിയോടൊത്ത് താമസിക്കാനാണ് തയ്യൽക്കാരൻ ബംഗ്ലാവ് പണിയുന്നത്. പക്ഷേ നിർഭാഗ്യമെന്ന് പറയട്ടെ, വിറകുവെട്ടുകാരൻ തന്റെ മകൾക്കൊരു ഗൾഫ് ഭർത്താവിനെ ഏർപ്പാടാക്കുന്നു. സുമതി കരഞ്ഞു. തയ്യൽക്കാരൻ ആ കല്യാണം പൊളിക്കാൻ ശ്രമിക്കുന്നു. സാധിക്കുന്നില്ല. ഒടുവിൽ, ബംഗ്ലാവിന്റെ പാലുകാച്ചൽ ദിനം വരികയാണ്. അന്നുതന്നെയാണ് സുമതിയും ഗൾഫുകാരനുമായുള്ള വിവാഹവും. അവിടെ കല്യാണവാദ്യഘോഷങ്ങൾ. ഇവിടെ പാലുകാച്ചൽ. പാലുകാച്ചൽ, കല്യാണം. കല്യാണം, പാലുകാച്ചൽ. കല്യാണം, പാലുകാച്ചൽ. അതങ്ങോട്ടുമിങ്ങോട്ടും ഇടവിട്ട് കാണിക്കണം. അവിടെ സുമതിയുടെ കഴുത്തിൽ താലി വീഴുന്ന സമയത്ത് ഇവിടെ കാച്ചിയ പാലിൽ വിഷം കലക്കി കുടിച്ച് തയ്യൽക്കാരൻ പിടയുകയാണ്, പിടയുകയാണ്. പക്ഷേ, താലി കെട്ടുന്നില്ല. സുമതി ഓടി. തയ്യൽക്കാരൻ മരിച്ചില്ല, ആശുപത്രിയിലായി. ഡോക്ടർമാർ, ഓപ്പറേഷൻ. ഓപ്പറേഷൻ, ഡോക്ടർമാർ. ഒടുവിൽ ആശുപത്രിയിൽ വച്ചവർ ഒന്നിക്കുകയാണ്.....

ഇതാണ് ചിറകൊടിഞ്ഞ കിനാവുകൾ എന്ന സിനിമയിലെയും കഥ.

സാഗര്* എലിയാസ് ജാക്കിക്കും സേതുരാമയ്യര്*ക്കും രതി ചേച്ചിക്കും വീണ്ടും വരാം എങ്കില്* അംബുജാക്ഷനും വരാം എന്ന് പറഞ്ഞ് കൊണ്ട് തുടങ്ങുന്ന ചിറകൊടിഞ്ഞ കിനാവുകള്* മലയാളി പ്രേക്ഷകരുടെയും മലയാള സിനിമാക്കാരുടെയും ശീലങ്ങളെ കണക്കറ്റ് പരിഹസിക്കുകയാണു ചെയ്യുന്നത്. മലയാള സിനിമകളില്* കണ്ട് വരുന്ന ക്ല്ലീഷേകളും പ്രേക്ഷകര്* കാണാന്* ആഗ്രഹിക്കുന്ന രംഗങ്ങളും * അവതരിപ്പിച്ച് സിനിമാക്കാരേയും പ്രേക്ഷകരേയും ഒരുപോലെ കളിയാക്കുകയാണ് സംവിധായകൻ.

ബല്*റാമും താരാദാസും ഒരു പോലെയാണെങ്കിലും ആരും തിരിച്ചറിയുന്നില്ല, മെഡിക്കല്* മിറാക്കിള്*സ്, തുടങ്ങി എല്ലാ സീനുകളിലും മറ്റ് സിനിമകളുടെ സ്പൂഫ് പ്രയോഗിച്ച് ആസ്വാദ്യകരമാക്കാന്* തിരകഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട്.
സ്പൂഫ് എന്ന സങ്കേതത്തോട് താദാത്മ്യം പ്രാപിക്കാന്* കഴിയാത്ത പ്രേക്ഷകന് ഈ സിനിമ തികച്ചും അരോചകമായിരിക്കാം. ഒരോ സീനിലും ഒളിഞ്ഞിരിക്കുന്ന പരിഹാസ ചുവ തിരിച്ചറിയാന്* സാധിക്കാത്തവര്* ഈ സിനിമയെ മോശം പറഞ്ഞാല്* അവരെ കുറ്റം പറയാന്* പറ്റില്ല. ഇത്തരമൊരു അപകട സാധ്യത അറിഞ്ഞ് കൊണ്ട് തന്നെയാണു ഇങ്ങനൊരു റിസ്*ക് എടുക്കാന്* ലിസ്റ്റിന്* സ്റ്റീഫന്* എന്ന നിര്*മ്മാതാവ് തയ്യാറായതും.

മേക്കിങ്ങിലാണ് സിനിമ വേറിട്ടു നില്*ക്കുന്നത്.
പ്രവീണ്* എസിന്റെ തിരക്കഥയും സന്തോഷ് വിശ്വനാഥിൻ്റെ തിരക്കഥയും തന്നെയാണ് ഈ മേക്കിങിന്റെ അടിത്തറ.

ഇനി കഥാപാത്രങ്ങളിലേക്ക് വരാം. രണ്ട് വ്യത്യസ്ത വേഷത്തിലാണ് കുഞ്ചാക്കോ ബോബന്* എത്തുന്നത്. തയ്യല്*ക്കാരനും യു ക്കെ കാരനും (കഥയിലെ ഗൾഫുകാരൻ സിനിമയിൽ യു ക്കെ കാരനാണ് ).
വളരെ നാളുകള്*ക്ക് ശേഷം റിമ കല്ലിങ്കലിനെ വെള്ളിത്തിരയില്* കാണുന്നതിന്റെ ഒരു പുതുമ അനുഭവപ്പെട്ടിട്ടുണ്ട്.
സിനിമയുടെ ജീവനാഡിയായ ശ്രീനിവാസന്*, വിറകുകെട്ടുകാരനായെത്തുന്ന ജോയ് മാത്യു ഇവരെ കൂടാതെ ഗ്രിഗറി, ഇടവേള ബാബു, സൃന്ദ അഷബ്, കലാരഞ്ജിനി, മാമുക്കോയ, ലാലു അലക്*സ്, സൈജു കുറുപ്പ് എന്നിവരും അവരുടെ വേഷം ഭംഗിയാക്കി. കരയോഗം പ്രസിഡന്റായി എത്തിയ ഇന്നസെന്റിന്റെ അതിഥിവേഷവും രസകരമായി.
ആക്ഷേപ ഹാസ്യത്തിന്റെ തുടര്*ച്ചകളില്* കോര്*ത്ത് മുന്നേറുന്ന സിനിമ ക്ലൈമാക്*സില്* എത്തുമ്പോഴേക്കും അതുവരെയുള്ള കാഴ്ചകളില്* നിന്ന് വ്യത്യസ്തമായ ഒരു തലത്തിലേക്ക് എത്തുന്നു. ഈ അടുത്ത കാലത്ത് ഇറങ്ങിയ മലയാള സിനിമകളില്* ഏറ്റവും മികച്ച പരീക്ഷണ ചിത്രമെന്ന നിലയില്* തീര്*ച്ചയായും കണ്ടിരിക്കേണ്ട, കണ്ടിരിക്കാവുന്ന സിനിമ തന്നെയാണ് ചിറകൊടിഞ്ഞ കിനാവുകള്*.

എൻ്റെ Rating
അഞ്ചില്* നാല് ****

1 comment:

  1. നല്ല സിനിമ
    സാമാന്യം നല്ല റിവ്യൂ

    ReplyDelete

അഭിപ്രായം രേഖപ്പെടുത്തുക