വർഷങ്ങൾക്കിപ്പുറം
തീർത്തും അപ്രതീക്ഷിതമായാണ്ആ നഗരത്തിരക്കിൽ
അയാൾ അവളെ കണ്ടത് !
ഒരു സെക്കന്റ്,
ആളെ തിരിച്ചറിയാനെടുത്ത
ആ ഒരു സെക്കന്റ്,
അയാളുടെ ഉള്ളിലെ ആ
പഴയ പതിനെട്ടുകാരൻ പുറത്തുചാടി.
ആളെ തിരിച്ചറിഞ്ഞ നിമിഷത്തിലെ
അന്ധാളിപ്പ്,
ആഹ്ലാദം !
നിമിഷങ്ങൾക്കകം
ആ പതിനെട്ടുകാരൻ അവന്റെ പെണ്ണുമായി
കോളേജിലേക്ക് പാഞ്ഞു
ക്ലാസ് റൂം,
ലൈബ്രറി,
ആർട്‌സ്ഡേ,
ഫോൺ കോളുകൾ
എസ്എംഎസുകൾ
അവസാനം വേർപിരിയൽ !!
സ്കൂൾ വിട്ടു വന്ന മകനെയുംകൂട്ടി അവളും
ഒരു സഞ്ചി നിറയെ പലചരക്ക് സാധനങ്ങളുമായി അയാളും നഗരത്തിൽ നിന്നും
ഇരുദിശയിലേക്കായി മാഞ്ഞു പോയി.
ദിക്കറിയാതെ നഗരത്തിരക്കിൽ
ആ പതിനെട്ടുകാരൻ ഒറ്റക്കായി,
പണ്ട് അവളുപേക്ഷിച്ചു പോയ
രാത്രിയിലെ ആ ഏകാന്തത
അവനു ചുറ്റും നിറഞ്ഞു !!
No comments:
Post a Comment
അഭിപ്രായം രേഖപ്പെടുത്തുക