Sunday, December 8, 2013

ഇനിയും കഥ തുടരും

ഫാത്തിമയോടുള്ള പ്രണയം അങ്ങനെ തുടങ്ങിയതിനു ശേഷം എന്തായി

എന്ന സുഹൃത്തുക്കളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണിത്.

ഓണം വെക്കേഷന്‍ കഴിഞ്ഞു മറുപടി തരാം എന്നും പറഞ്ഞു
അവളങ്ങു പോയെങ്കിലും എനിക്കൊരു സമാധാനവും ഉണ്ടായില്ല.,

വെക്കേഷന്‍ തുടങ്ങിയത് മുതല്‍ ആകെ ഒരിത്.,

അവളെ ഒന്ന് contact  ചെയ്യാന്‍ എന്താ ഒരു വഴി???
ഫോണ്‍ നമ്പര്‍ കൊടുത്തിട്ടുമില്ല വാങ്ങിയിട്ടുമില്ല.,
ഇനീപ്പോ എന്നാ ചെയ്യും???

അതിനല്ലേ മച്ചാനെ ഫേസ്ബുക്ക്‌...!!!!
ഞാന്‍ എന്നോട് തന്നെ ബുദ്ധി ഉപദേശിച്ചു.,
പിന്നെ വൈകിയില്ല,
തിരച്ചില്‍ ആരംഭിച്ചു..,

ഫാത്തിമ,
ഫാത്തിമ മോള്‍,
ഫാത്തിമ ടുട്ടു,
ഫാത്തിമ മുത്തു,
ഫാത്തിമ്മ കുന്തം,
ഫാത്തിമ്മ കൊടചക്രം...

ലോകത്തുള്ള എല്ലാ ഫാത്തിമാമാരേം സുക്കര്‍അണ്ണാച്ചി കാണിച്ചു തന്നു.,
എനിക്കാവശ്യമുള്ള ആളെ ഒഴിച്ച്,

ഇനി എന്ത് ചെയ്യും..????

 ചുമ്മാ വായും പൊളിച്ചു നോക്കാണ്ട് ഒരു ബുദ്ധി പറയടെ..,

കൂട്ടുകാരന്‍ നിസാറിനോട്  ഇത് പറയുമ്പോ എന്‍റെ ശബ്ദത്തില്‍ നിരാശയുണ്ടായിരുന്നു.

നമുക്ക് ഓളോട് പോയി ചോയിച്ചാലോ????

ഗ്ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍
ര്‍ര്‍.,
ഒരു മാതിരി പഴയ ചളി അടിക്കാതെടെയ്‌...,

അളിയാ., ഒരു ഐഡിയ ഉണ്ട്.,

ന്താടാ..????

അവളുടെ ക്ലാസ്സിലെ ബേസില്‍ എന്‍റെ FACEBOOK ഫ്രണ്ടാ...,
അവനോടു ചോദിച്ചാലോ????

ഠിം ഠിം ഠിം...!!!
എന്‍റെ തലക്കകത്ത് ഒരു നൂറു ബള്‍ബുകള്‍ ഒരുമിച്ചു മിന്നി...

ഡാ കടലപൊട്ടാ..,
നിസാറെ.,
അവന്‍റെ ഫ്രണ്ട്‌ലിസ്റ്റില്‍ തപ്പിയാ ഓളെ കിട്ടും.,
ഞാനൊന്ന് നോക്കട്ടെ...


അതും പറഞ്ഞ് ഞാന്‍ ഫേസ്ബുക്കിലേക്ക് ഊളിയിട്ടു.  




മോനെ., മനസ്സില്‍ ലഡ്ഡു പൊട്ടീ...

ഒരു ഫാതിമ്മയെ തപ്പിയപ്പോ ദാ മൂന്നെണ്ണം...
മൂന്നും ന്‍റെ  സെയിം കോളേജ്‌...

ഇതിലേതാടാ കുണാപ്പീ ഞാന്‍ ലപ്പ് ചെയ്യുന്ന പാത്തുമ്മ???
നിസാറിനോട് ചോദിക്കുമ്പോ ശരിക്കും എനിക്ക്പ്രാന്ത് പിടിച്ചു തുടങ്ങിയിരുന്നു...

അവസാനം അവളുടെ ക്ലാസിലെ ആ മരങ്ങോടന്‍ ബേസിലിനെ
സോപ്പിട്ട് കാര്യം നേടാന്‍ തീരുമാനിച്ചു.,

 "ഒരു ചിക്കെന്‍ ബിരിയാണി" കൈക്കൂലിയായി സ്വീകരിച്ചു ആ
ബേസില്മോന്‍ "എന്‍റെ ഫാത്തിമ"യുടെ പ്രൊഫൈല്‍ലിങ്ക് തന്നു.,

കിട്ടിയ ഉടനെ ഞാന്‍ അവള്‍ക്കു ഫ്രണ്ട്റിക്വസ്റ്റ് അയച്ചു.,

അന്ന് വൈകുന്നേരം എനിക്ക് സന്തോഷവാര്‍ത്തയുമായി സുക്കറണ്ണന്‍
നോട്ടിഫിക്കേഷന്‍ അയച്ചു..,

അവള്‍ എന്നെ സുഹൃത്താക്കിയിരിക്കുന്നു..,

നോട്ടിഫിക്കേഷന്‍ വന്ന ഉടനെ ഞാനവള്‍ക്ക് ഒരു "ഹായ്" അയച്ചു.

പിന്നെ അങ്ങോട്ട്‌ മാലപ്പടക്കത്തിന് തിരി കൊളുത്തിയപോലെ മെസേജുകളുടെ
ആറാട്ടവും അഴിഞാട്ടവുമായിരുന്നു..,

അവസാനം ഞാന്‍ അവളോട്‌ "പ്രതീക്ഷക്ക് വല്ല വകയുമുണ്ടോ?"  എന്ന് ചോദിച്ചു.,

"നേരിട്ട് പറയാം" എന്നായിരുന്നു അവളുടെ മറുപടി.


ഓണം വെക്കേഷന്‍ കഴിഞ്ഞു.,
കോളേജ്‌ തുറന്നു..,

മനസ്സ് നിറയെ പ്രതീക്ഷകളുമായി ഞാന്‍ കോളേജിലെത്തി..

(ഇനിയുള്ള ഓരോ വരിയും വായിക്കുന്നതിനോടൊപ്പം റിയാലിറ്റിഷോകളിലെ
എലിമിനേഷന്‍ റൗണ്ട് തീം മ്യൂസിക്‌ കൂടി ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക)

അവള്‍ വരുന്നതും കാത്തു ഞാന്‍ നിന്നു.

സമയം കടന്നുപോയ്ക്കൊണ്ടിരുന്നു.,

അവള്‍ വരുന്ന ലക്ഷണമൊന്നും കാണുന്നില്ല.,

ഇനി അവളെങ്ങാനും നേരത്തെ വന്നോ???

ഞാനവളുടെ ക്ലാസ്സിലേക്ക് ചെന്ന്..

ഠിം.,

ക്ലാസ്സ്‌ പൂട്ടിക്കിടക്കുന്നു.,

ഓഫീസില്‍ അന്വേഷിച്ചപ്പോളാ അറിഞ്ഞത്

അവര്‍ക്ക് ഒരാഴ്ച്ച STUDY LEAVE ആണത്രേ..,

ആ ഒരാഴ്ച്ച അവളെ ഫേസ്ബുക്കിലും കണ്ടില്ല.

അവള്‍ക്കു എക്സാം നടന്ന ദിവസങ്ങളില്‍ ഒരു ക്യാമ്പുമായി ബന്ധപ്പെട്ടു
ഞാന്‍ കോളെജിലുമില്ലായിരുന്നു..,

ദിവസങ്ങള്‍ക്ക് ശേഷമുള്ള ഒരു ഇന്‍റെര്‍വെല്‍ സമയം.,

ലൈബ്രരിയിയില്‍ നിന്നും ഇറങ്ങി വരുന്ന അവളുടെ മുന്നില്‍ ഞങ്ങള്‍ (ഞാനും
കൂട്ടുകാരന്‍ നിസാറും) പ്രത്യക്ഷപ്പെട്ടു.

ഞാന്‍ അവളോട്‌ ചോദിച്ചു: എന്തായി തീരുമാനം???

അത്., പിന്നെ....
അവള്‍ നിന്ന് പരുങ്ങി...

എന്തായാലും പറ...

ഞാന്‍ അവളെ പ്രോത്സാഹിപ്പിച്ചു.,

അത് പിന്നേ.,

ഇക്കയും കൂടി പതിമൂന്നാമത്തെ ആളാണ്‌ എന്നോട് പ്രൊപ്പോസല്‍ നടത്തുന്നത്, (പ്ലിംഗ്)
ഞാന്‍ ഇക്കയെ ഇഷ്ട്ടാന്നു പറഞ്ഞാല്‍ ബാക്കി പന്ത്രണ്ട് പേര്‍ക്കും വിഷമമാവില്ലേ.,
എനിക്ക് ആരെയും വിഷമിപ്പിക്കാന്‍ വയ്യ,
അതോണ്ട്

അവള്‍ ഒന്ന് നിര്‍ത്തി.,

അതോണ്ട്???

അതോണ്ട് ഇക്കയും ആ വെയിറ്റ്ലിസ്റ്റില്‍ നില്‍ക്കൂ...,
ന്തേ??? (ഡബിള്‍ പ്ലിംഗ്)

           

നഷ്ട്ടവേദനയില്‍ ആകെ പ്ലിങ്ങിതനായി തിരിച്ചു നടക്കുമ്പോള്‍ കോളേജ്‌
വരാന്തകളില്‍ മാത്രം കണ്ടു വരുന്ന ആ പ്രത്യേക കാറ്റ്
വീശുന്നുണ്ടായിരുന്നു.,

അപ്പോള്‍ ഞാനൊരു കാഴ്ച കണ്ടു.,

എനിക്കെതിരെ ഒരു മൊഞ്ചത്തിക്കുട്ടി നടന്നുവരുന്നു...

ആരാടാ നിസാറെ അത്????

ഏത്???

എടാ ആ ചൊമന്ന ചുരിദാറ്...

ഓ, അതോ., അത് 2nd ജേര്‍ണലിസത്തിലെ ഷാഹിനായാണ്.,

പടച്ചവനെ.,
ഒരെണ്ണം പോയപ്പോ നീയിതാ മറ്റൊരു കച്ചിത്തുരുമ്പ് കൊണ്ട് വന്നിരിക്കുന്നു.,

അളിയാ., നാളെ മുതല്‍.,
അല്ല ഇപ്പൊ മുതല്‍ ഇവളാണ് എന്‍റെ സ്വപ്നങ്ങളിലെ
രാജകുമാരി...!!!!

നീ ഒന്ന് കിട്ടിയാല്‍ പഠിക്കൂലാ ല്ലേ..??

ഒന്നല്ല ഒമ്പത് പണി കിട്ടിയാലും ഞാന്‍ പഠിക്കൂലാ മുത്തേ എന്നു അവനോടു
മറുപടിയും പറഞ്ഞു അവളെയുംകടന്നു നടന്നു നീങ്ങുമ്പോള്‍ ഞാന്‍ വീണ്ടും
സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങുകയായിരുന്നു...

Sunday, November 10, 2013

മൈലാഞ്ചിച്ചെടികള്‍ പറഞ്ഞത്


അന്ന്,
അവളുടെ വീട്ടില്‍ കല്യാണത്തിനു
പന്തലിടുമ്പോള്‍ ഇവിടെ എന്‍റെ ഖബര്‍ കുഴിക്കുകയായിരുന്നു...,
അവള്‍ മറ്റൊരാളുടെ താലിച്ചരടിനായി തല കുനിക്കുമ്പോള്‍
എന്‍റെ ഖബറിലേക്ക് മണ്ണ് വെട്ടിയിടുന്ന തിരക്കിലായിരുന്നു
എല്ലാവരും....
ഇന്ന്.,
ഖബറിനു മേലെ പൂത്തു നില്‍ക്കുന്ന മൈലാഞ്ചിച്ചെടികള്‍
ഉറക്കെ വിളിച്ചു പറയുന്നുണ്ട്.,
"ഒരുമിച്ചുണ്ടായിരുന്ന വസന്തകാലത്തിന്‍റെ
ഓര്‍മ്മപൂക്കളാണ് ഞങ്ങളെന്ന്"

(മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്‌ നടത്തിയ മിനികഥ മത്സരത്തിനായ്‌ എഴുതിയത്)

Saturday, September 14, 2013

അങ്ങനെ തുടങ്ങി


ജെയിംസ് സാറിന്റെ എകണോമിക്‌സ് ക്ലാസ്സില്‍ ഇരിക്കുമ്പോഴാണ് കമ്പ്യൂട്ടര്‍ ടിപ്സ് ബ്ലോഗിന്റെ മുതലാളിയും
സുഹൃത്തുമായ  ഷാഹിദ്‌ഇക്കാടെ മെസ്സേജ്...

''എന്തായി പ്രേമം പറഞ്ഞോ''??

(ഒരിക്കല്‍ സംസാരിക്കുന്നതിനിടയില്‍ ഒരു ജൂനിയര്‍ പെണ്‍കുട്ടിയോട് ഇഷ്ട്ടം തോന്നിയ കാര്യം സൂചിപ്പിച്ചിരുന്നു...,
അന്നേ മൂപ്പര്‍ പറഞ്ഞു.. 'വച്ച് താമസിപ്പിക്കാതെ പറഞ്ഞേക്ക്' എന്ന്..)
'ഇല്ലാ'ന്ന് മറുപടി കൊടുത്ത ഉടനെ വന്നു അടുത്ത മെസ്സേജ്:
'ഇന്ന് പോയി പറയെടാ'ന്നു....
ഒരാളെ തല്ലു കൊള്ളിക്കാന്‍ എന്നാ ഉഷാറാണെന്നു നോക്കണേ...!!!!
ഞാന്‍ ഓക്കേ പറഞ്ഞു...
അപ്പോള്‍ ഒരാവേശത്തിനു അങ്ങനെ പറഞ്ഞെങ്കിലും പിന്നീടാണ് ഞാനതിന്റെ പരിണിതഫലങ്ങളെ കുറിച്ചോര്‍ത്തത്.

പരിണിതഫലം നമ്പര്‍വണ്‍:
അവള്‍ തിരിച്ചും ഇഷ്ട്ടാന്നു പറഞ്ഞാല്‍....
ഞങ്ങള്‍ പ്രേമിച്ചു നടന്നാല്‍....
ഓള്‍ടെ വാപ്പ എന്റെ കയ്യും കാലും തല്ലി ഓടിച്ചാല്‍....
സങ്കടം മൂത്ത് ഓളെന്റെ കൂടെ ഇറങ്ങി വന്നാല്‍.....
ഞങ്ങള്‍ കല്യാണം കഴിച്ചാല്‍....
എനിക്ക് കിട്ടേണ്ട സ്ത്രീധനം ഞാന്‍ ആരോട് വാങ്ങും???
ഞാന്‍ പ്ലിംഗൂല്ലേ....!!!!

പരിണിതഫലം നമ്പര്‍ ടു:
ഓള് പോയി പാപ്പനോട്പറഞ്ഞാല്‍....  (പ്രിന്‍സിപ്പല്‍ അദ്ധ്യത്തെ കുട്ടികള്‍ സ്‌നേഹം കൊണ്ട് വിളിക്കുന്ന പേരാണ് പാപ്പന്‍)
പാപ്പനെന്നെ സസ്‌പെന്‍ഡ് ചെയ്താല്‍....
എന്റെ പൊളിറ്റിക്കല്‍ ഇമേജ്....
മറ്റുള്ളവരുടെ മുന്നിലുള്ള മാന്യനെന്ന മുഖംമൂടി....
ഒക്കെ പോവില്ലേ...,
അത് മാത്രമോ., ഇനി രണ്ടു കൊല്ലത്തേക്ക് ആരോടെങ്കിലും ഇഷ്ടാന്നു പറയാന്‍ പറ്റ്വോ...?
ഞാന്‍ .പ്ലിംഗൂല്ലേ....!!!!
എന്തായാലും പ്ലിംഗും...
എന്നാ പിന്നെ പറഞ്ഞിട്ട് പ്ലിംഗാമെന്ന് ഞാനും കരുതി...

ബെല്ലടിച്ചു....
ജെയിംസ് സര്‍ ക്ലാസ്സാവസാനിപ്പിച്ചു പോയി....
സാറ് പോയ ഉടനെതന്നെ
ആഗോളതാപനവും പ്ലാസ്റ്റിക്കും യുവാക്കളുടെ പ്രണയത്തെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തെ സംബന്ധിച്ചു ഫാരിസിന്റെ നേതൃത്വത്തില്‍ ക്ലാസ്സില്‍ കൂലങ്കഷമായ ചര്‍ച്ച തുടങ്ങി.....
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പോയ എല്‍ദോച്ചനെയും മുനീറിനെയും മറ്റു 2-3 പേരെയും കൂട്ടി ഞാന്‍ പുറത്തേക്കിറങ്ങി...
'എടാ എല്‍ദോ ഞാനിന്നു ഓളോടെന്റെ മൊഹബ്ബത്തു പറയാന്‍ പോവ്വാ.., നീയെനിക്ക് അതിന്റെ ഒരു ഫോട്ടോ പിടിച്ചു തരണം.. ഫേസ്ബുക്കില്‍ ഇടാനാണ്...'
ഞാന്‍ അവനെ എന്റെ ഫോണ്‍ ഏല്‍പ്പിച്ചു...
'അതിനു നിന്റെയീ ഫോണ്‍ലെങ്ങനെയാ ഫോട്ടോ എടുക്കുന്നത്'???
അവന് സംശയം....!!!
ബ്ലഡി മല്ലു...
ആണ്ട്രോയിഡ് ഫോണ്‍ ഉപയോഗിക്കാന്‍ അറിഞ്ഞു കൂടാ....
ഇവനൊക്കെ എങ്ങനെ ഡിഗ്രീ പാസ്സായോ എന്തോ...!!!
ഞാന്‍ 2-3 വട്ടം കാണിച്ചു കൊടുത്തു...
ഊഹും.... പൊട്ടന്റെ തലേ കേറണില്ലാ.....
ഞാന്‍ പതിയെ മുനീറിനെ വിളിച്ചിട്ട് സംഗതി പറഞ്ഞു..,
ഓന്‍ ഫോട്ടോ എടുത്തു തരാമെന്നു സമ്മതിച്ചു...
(ഇതിനിടെ ഓള് ഊണ് കഴിക്കാന്‍ കയ്യും കഴുകി ക്ലാസ്സിലേക്ക് കേറി പോകുന്നത് മുകളില്‍ നിന്നും ഞാന്‍ കണ്ടിരുന്നു.)
ഡാ ഫോട്ടോ പിടിക്കാനറിയില്ലെങ്കി വേണ്ടാ.., നിനക്കെന്റെ കൂടെ വരാല്ലോ...
ഞാന്‍ എല്‍ദോനെ വിളിച്ചു...
എന്താന്നറിയില്ല വിളിച്ച ഉടനെ ഓനെന്റെ കൂടെ പോന്നു....
ഞങ്ങള്‍ പതിയെ കോണിപ്പടികളിറങ്ങി അവളുടെ ക്ലാസ്സിനടുത്തു ചെന്ന് നിന്നു...
ക്യാമറ ക്ര്യൂ റെഡിയാണോ എന്ന് നോക്കി....
മുനീറും പിള്ളേരും എന്നെ നോക്കി തള്ള വിരല്‍ പൊക്കി കാണിച്ചു...
ഇവന്മാരെന്താ ഈ കാണിക്കുന്നത്???
ലൈക്ക് അടിക്കുന്നതാണോ???
ഹേയ്.., ഒരിക്കലുമാവില്ല... അരമണിക്കൂര്‍ ഇടവിട്ട് പ്രൊഫൈല്‍പിക്ചര്‍ മാറുമ്പോ പോലും ലൈക് അടിക്കാത്തവന്മാരാ...
പിന്നാ ഹിപ്പോ...
ഇനി അവന്മാരെന്റെ തള്ളക്ക് വിളിച്ചതായിരിക്കുവോ???
ആയിരിക്കും...
കള്ളബടുക്കൂസുകള്....
ഞാന്‍ തിരിച്ചും അവന്മാരുടെ തള്ളക്കും വിളിച്ചു (ഇനി അവന്മാര്‍ ലൈക്ക് അടിച്ചതാണേല്‍ ഒരെണ്ണം തിരിച്ചും ഇരുന്നോട്ടേന്ന്)....
ഇതിനിടെ എല്‍ദോ എന്റെടുത്ത് നിന്നും മാറി നിന്നിരുന്നു....
അല്പസമയം കഴിഞ്ഞപ്പോള്‍ അവളും കൂട്ടുകാരിയും എന്റെ മുന്നിലൂടെ ടാപ്പിനരികിലേക്ക് പോയി(ഊണ് കഴിച്ചു കയ്യ് കഴുകാന്‍...)
ഞാന്‍ അവളുടെ കാലിലേക്ക് പാളി നോക്കി....
ഹോ ഭാഗ്യം...
ചെരുപ്പിന് ഹീല്‍ കുറവാണ്...
മുഖത്ത് പാടുണ്ടാവാന്‍ ചാന്‍സില്ല....
തിരിച്ചു വന്ന അവള്‍ എന്നെയും കടന്ന് പോകാന്‍ തുടങ്ങവേ ഞാന്‍ അവളെ വിളിച്ചു...
ഫാത്തിമാ....
അവളും കൂട്ടുകാരിയും ഒരുമിച്ച് തിരിഞ്ഞു നോക്കി....
അവള്‍ ചോദിച്ചു: 'എന്നെയാണോ'? (കൂട്ടുകാരിയുടെ പേരും ഫാത്തിമ എന്നാണെന്ന് ഞാനറിഞ്ഞത് അല്‍പ്പം വൈകിയാണ്.)
അതെ..,
നിന്നെതന്നെ....
എന്റെ ശബ്ദം വിറക്കുന്നുണ്ടോ...???
ഹേയ്... വെറുതെ തോന്നുന്നതായിരിക്കും....
ഒരു മിനിറ്റ്, ഒന്ന് വര്വോ, എനിക്കൊരല്പ്പം സംസാരിക്കാനുണ്ടായിരുന്നു....
ഞാന്‍ കാര്യത്തിലേക്ക് കടന്നു.....
അവള്‍ പതിയെ ചിരിച്ചു കൊണ്ട് എന്റെ അരികിലേക്ക് വന്നു...
'താഹിര്‍ പറഞ്ഞ  എം.എസ്. ഡ്ബ്ല്യൂക്കാരന്‍ ഞാനാണ്.  (വിദ്യാര്‍ഥി നേതാവും അവളുടെ സീനിയറുമായ താഹിരിനോട് ഞാന്‍ അവളോടിക്കാര്യം സൂചിപ്പിക്കാന്‍ പറഞ്ഞിരുന്നു.)
എനിക്കറിയാം... ഞാന്‍ കണ്ടിട്ടുണ്ട്....
അവള്‍ പുഞ്ചിരിച്ചുകൊണ്ട് മൊഴിഞ്ഞു....
മുത്തുകള്‍ ഉതിര്‍ന്നു വീഴുന്നുണ്ടോ?
ഹേയ്..., എനിക്ക് തോന്നിയതാവും.....
'എനിക്ക്...., എനിക്ക് നിന്നെ ഇഷ്ട്ടമാണ്... കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നുണ്ട്....'
വായുംപൊളിച്ചു നില്‍ക്കുന്ന അവളെ നോക്കി ഞാനിത്രകൂടി പറഞ്ഞൊപ്പിച്ചു....
'സീരിയസ്സായിട്ട് വേറെ റിലേഷന്‍സ് ഒന്നുമില്ലെങ്കില്‍, ഒന്നാലോചിക്ക്....
എന്നിട്ട് നല്ലൊരു മറുപടി താ'...
അവള്‍ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.....,
ക്ലാസ്സിലേക്ക് കേറിപോകാന്‍ തുടങ്ങുന്നതിനിടെ ഞാനിത്രകൂടി പറഞ്ഞു...
'ഓണാവധി കഴിഞ്ഞു വരുമ്പോള്‍ പറയണേ...'
അവളൊന്നു തിരിഞ്ഞു നോക്കി...
ശെരിയെന്ന മട്ടില്‍ മുഖമൊന്നു ചലിപ്പിച്ചു..,
പിന്നെ ക്ലാസ്സിലേക്ക് കയറിപ്പോയി.....
കുറച്ചു ലവ് സീനും അഞ്ചാറു ലവ്‌സോങ്ങ്‌സും സ്വപ്നം കണ്ട് ഞാന്‍ ലോട്ടറിയടിക്കാന്‍  പോകുന്ന പൊട്ടനെ പോലെ
എന്റെ ക്ലാസ്സിലേക്കു നടന്നു,
കൂടെ എല്‍ദോസും.....
ലോട്ടറിയടിക്കുമായിരിക്കും അല്ലെ....
(ക്ലാസിലെത്തിയ ഉടനെ ഷാഹിദ് ഇക്കക്ക് മെസ്സേജ് അയച്ചു. സംഗതി പറഞ്ഞെന്നും പറഞ്ഞ്...
എങ്ങനെ തുടങ്ങിയെന്ന മൂപ്പരുടെ ചോദ്യത്തിന് 'അങ്ങനെ തുടങ്ങി' എന്നും പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കുകയും ചെയ്തു. )
NB:- ഇതിലെ കഥയും കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരാണ്..., അതുകൊണ്ട് തന്നെ ഇതു പോസ്റ്റിയതിനു ശേഷം രണ്ട് ദിവസത്തിലധികം
ഈയുള്ളവനെ കാണാതിരുന്നാല്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കാന്‍ താല്പര്യപ്പെടുന്നു...
ഡീറ്റെയില്‍സ് ഫേസ്ബുക്കില്‍ ഉണ്ട്... :P
ധാ... ഇതാണ് മുനീര്‍ എടുത്ത ഫോട്ടോ..



ആ അടയാളപ്പെടുത്തിയിരിക്കുന്നിടത്
തു കാണണ തട്ടമിട്ട ആള്‍ അവളാണ്...,
കൂടെ കാണുന്ന നിഴല്‍ ഞാനും...! :) :P

Thursday, August 22, 2013

ഓത്തുപള്ളിക്കാലത്തേക്ക് ഒരെത്തിനോട്ടം

കോളെജ്കാലത്ത് കൂട്ടുകാരനെപോലെ തോളില്‍ കയ്യിട്ടു നടന്ന പ്രിയപ്പെട്ട അധ്യാപകന്‍റെ 
അച്ചടിമഷി പുരണ്ട രണ്ടാമത്തെ പുസ്തകം...  "ഓത്തുപള്ളിക്കാലം"

മാപ്പിളക്കുട്ടിക്കാലത്തിന്റെ മനോഹരങ്ങളായ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന പുസ്തകമാണ് എം.എം കബീറിന്റെ ഓത്തുപള്ളിക്കാലം.

കുട്ടിക്കാലവും അതിന്റെ  ഓര്‍മ്മകളും പുസ്തകത്തില്‍

രസകരമായി കടന്നു വരുന്നു.

കൂട്ടുകാരും അവരോടൊത്തുള്ള നിമിഷങ്ങളും

അവരെ എല്ലാകാലത്തേക്കുമായി പുണര്‍ന്നുകിടക്കാനുള്ള

അനന്തമായ ആഗ്രഹവുമാണ് ഓത്തുപള്ളിക്കാലത്തിലൂടെ

വായനക്കാരനെ തേടിയെത്തുക.

കുട്ടിക്കാലത്തുനിന്ന് പുറത്താക്കപ്പെട്ടതിന്റെ സങ്കടം

പുസ്തകം വായിച്ചാല്‍ ഒരിക്കലൂം നമ്മെ വിട്ടു പോകുകയില്ല.

നമ്മുടെ സാഹിത്യത്തില്‍ ഓത്തുപള്ളികള്‍ ഉത്പാദിപ്പിച്ച ഭാവനകള്‍ അധികം ഉണ്ടായിട്ടില്ല.,

ഓത്തുപള്ളികള്‍ മുസ്ലിംമതപടനകേന്ദ്രം എന്നാ നിലയില്‍ മാത്രമേ എല്ലാരും മനസ്സിലാക്കിയിട്ടുള്ളൂ..,

എന്നാല്‍ നിരവധി കഥകളുടെയും ആഖ്യാനങ്ങളുടെയും മിത്തുകളുടെയും നിരവധി ലോകങ്ങളും ഓത്തുപള്ളികളില്‍ വളരുന്നുണ്ട്.

ഏതൊരു കരിക്കുലവും ഭാവനയെ തട്ടി ഉണര്‍ത്തുന്ന നിരവധി പ്രദേശങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. അതില്‍ നിന്ന് ഓത്തുപള്ളികള്‍ക്ക് മാത്രമായി മാറിനില്‍ക്കാനാവില്ല.

ഓത്തുപള്ളിയുടെ മതപരതയിലല്ല, സാഹിത്യപരതയില്‍ പരതുമ്പോള്‍ മാത്രമാണ് ഒരു ഭാവനാശാലിക്ക് അവിടെനിന്നും പൊതുസമൂഹം ആസ്വദിക്കുന്ന സാഹിത്യം കൂടി നിര്മ്മിക്കാനാവുന്നത്


ഒരു സാധാരണ മുസ്‌ലിം കര്‍ഷകകുടുംബത്തിനകത്ത് ഓത്തുപള്ളിക്കാലം

എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നാ തിരിച്ചറിവിലേക്ക് വായനക്കാരനെ കൈപിടിച്ചു

നടത്തുന്നുണ്ട് ഈ പുസ്തകം.

പുസ്തകത്തിന്റെ ആമുഖത്തില്‍ രചയിതാവ് എം.എം.കബീര്‍ ഇങ്ങനെ പറയുന്നു: കൂട്ടുകാരേക്കാള്‍ ഞാനിത്തിരി പ്രായത്തില്‍ ഇളയതായിരുന്നു.

എനിക്കെല്ലാവരേയും, എല്ലാ ഇരുട്ടിനേയും പേടിയുമായിരുന്നു.

വിജനമായ വഴികള്‍,

കാടുപിടിച്ച മരച്ചോടുകള്‍ ഒക്കെയും എന്നെ ഓടിച്ചിട്ട് പേടിപ്പിക്കുമായിരുന്നു.

അത് കൊണ്ടാവാം എന്നെ കൂട്ടാതെയാണ് കൂട്ടുകാര്‍ പലകളിയും കളിച്ചത്.

എന്നെ ഉപേക്ഷിച്ചാണ് അവര്‍ പലവഴിയും പോയത്.

എന്റെ ഊഞ്ഞാലില്‍,

പറമ്പിലെ മാവിന്‍കൊമ്പില്‍,

വൈക്കോല്‍ത്തുറുവില്‍,

കാപ്പിക്കൂട്ടങ്ങള്‍ക്കിടയില്‍ കോഴിപ്പിടച്ചി മട്ടയിടാറുള്ള തണുപ്പില്‍,

ഒറ്റക്കിരുന്ന് കൂട്ടുകാര്‍ പോയ ഇടങ്ങളിലൊക്കെ

അവര്‍ക്ക് മുമ്പേ ഞാനോടിയെത്തി;

അവര്‍ കാണാത്ത ഒരു പൂ മണത്തു.

അവര്‍ തൊടാത്ത ഒരു കിളിമുട്ടയെടുത്തു.

അവര്‍ നീന്താത്ത ഒരു കുളത്തില്‍ മുങ്ങി,


അവര്‍ നനയാത്ത ഒരു മഴയില്‍ തിമിര്‍ത്തു.

അവര്‍ ഇറങ്ങാത്ത തോട്ടില്‍ നിന്ന് പരല് കോരി,

അവര്‍ കേറാത്ത ആഞ്ഞിലിയുടെ ആകാശത്തേക്ക്

മിസറിനൊപ്പം (നീറന്‍ ഉറുമ്പ്) ഒരുമിച്ച് കേറി.





ഓത്തുപള്ളിക്കാലം ഓര്‍മകളുടെ പാഴ്‌വായനയാണെന്ന്

ചിലരൊക്കെ പറഞ്ഞിട്ടുണ്ട്,

ചിലപ്പോള്‍ ഞാന്‍ എന്നോട് തന്നെയും.

നിരവധി കുഴപ്പങ്ങളിലൂടെ ലോകം ബദ്ധപ്പെട്ട് മുന്നോട്ട് നടക്കുമ്പോള്‍

ഓര്‍മ്മകള്‍ക്ക് പിന്നാലെ പായുന്നവനെ എന്ത് വിളിക്കണം?

ഓത്തുപള്ളിക്കൂടത്തിന്റെ തട്ടമിട്ടതും തൊപ്പിവെച്ചതുമായ

ഓര്‍മ്മപ്പെരുക്കങ്ങള്‍ക്കപ്പുറത്ത്,

ചില ചെറിയ ജീവിതങ്ങളുടെ അപ്രധാനമായ അങ്കങ്ങള്‍

ആരും കാണാതെ അരങ്ങേറിയ ഒരു ദേശത്തിന്റെ കൂടി രംഗപടമാണിത്.

ഒരുപാട് കാരണങ്ങള്‍ നിരത്തി നമുക്ക് ഓര്‍മകളെ ഉപേക്ഷിച്ചു പോകാം.

ആവശ്യമുള്ളത് മാത്രം എഡിറ്റ് ചെയ്‌തെടുക്കാം.

പക്ഷെ,

വരാനിരിക്കുന്നതും ഇപ്പോള്‍ ജീവിച്ചിരിക്കുന്നതുമായ നിമിഷങ്ങളെ

കാത്തിരിക്കുന്നത് ഓര്‍മ്മയുടെ ഭൂതപാത്രങ്ങളാണ്..



മേഘങ്ങളോളം പൊക്കത്തിലുള്ള കുന്നിന്മുകളിലായിരുന്നു ഓത്തുപള്ളി.

അതിനാല്‍ കബീര്‍ പ്രകൃതിയുടെ നിരവധി തുരസ്സുകളിലൂടെ സഞ്ചരിച്ചു.

 മരങ്ങളും ചെടികളും പറവകളും അയാളുടെ കൂട്ടുകാരായി.,

സത്യത്തില്‍ ഓത്തുപള്ളികാലത്തു  അയാള്‍ ഉപ്പന്‍കൂടുകളിലും

 പ്രകൃതിയുടെ നിഗൂഡതയിലും വിരാജിച്ചു.

എല്ലാ ദാരിദ്ര്യത്തെയും തോല്‍പ്പിച്ചു.

കാട്ടുവള്ളികളില്‍ ഏന്തിവലിഞ്ഞു പര്‍വ്വതാരോഹകനായി.

മല കരഞൊഴുകുന്ന സങ്കടമാണ് തോടെന്നു അയാള്‍ പഠിക്കുന്നത് ഉമ്മയെന്ന യൂണിവേര്‍സിറ്റിയിലാണ്.

 കുട്ടിക്കാലമാണ് ഒരാളുടെ ഏദന്‍ തോട്ടം.

 അവിടെ നിന്ന് പുരത്താക്കപ്പെടുന്നതിന്റെ ഖേദത്തിലെക്ക്

അതിമനോഹരമായ ഈ പുസ്തകം നമ്മെ നയിക്കും.

വളര്‍ന്നു വലുതായത് നിഷ്ഫലമായോ എന്ന് തോന്നിപ്പിക്കും..



ഉമ്മയും, ഉപ്പയും, സഹോദരങ്ങളും കളിക്കൂട്ടുകാരും,

ഓത്തുപള്ളിയിലെ ഉസ്താദുമാരും ,

പള്ളിക്കൂടത്തിലെ അധ്യാപകരുമെല്ലാം കഥാപാത്രങ്ങളാകുന്ന

ചിലപ്പോള്‍ പൊട്ടിച്ചിരിപ്പിക്കുന്ന ,

 പയ്യെ കണ്ണു നനയിക്കുന്ന ഒരു കുഞ്ഞു പുസ്തകമാണ് 'ഓത്തുപള്ളിക്കാല

Thursday, April 18, 2013

പ്രഥമ ചുംബനം..!! (based on a true story)



"എന്‍റെ കൈകള്‍ അവളുടെ അരക്കെട്ടിലമര്‍ന്നു..,
എന്‍റെ ചുണ്ടുകള്‍ അവളുടെ ചുണ്ടോടു ചേര്‍ന്നു"...
-------------******************-----------------------------------------------
-----------------------*****************-------------------------------------
----------------------------------****************--------------------------
പെട്ടെന്ന് എന്നെയും തള്ളിയകറ്റി അവള്‍ പിന്നോട്ടോടി...
പിന്നെ തിരിഞ്ഞു നിന്ന് തെല്ലു ദേഷ്യത്തോടെ ചോദിച്ചു....
"ഇതിനായിരുന്നല്ലേ എന്നോട് നേരത്തേ വരാന്‍ പറഞ്ഞത്"??
ഹല്ലാ അത് പിന്നെ  ഷബ്നാ...??!!
"വേണ്ടാ എന്നോടൊന്നും പറയണ്ട"
അവളുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടോ???
അവള്‍ അവളുടെ ക്ലാസ്സിലേക്ക് പോയി...
പിന്നാലെ ചെല്ലാന്‍ ധൈര്യം വന്നില്ല....
ഒരാവേശത്തിന്‍റെ പുറത്തു ചെയ്തു പോയതാണ്...,
ഒരിക്കലും അതവളെ വേദനിപ്പിക്കുമെന്നു കരുതിയില്ല...
ഇനിപ്പോ എന്താ ചെയ്ക...
സേറയോടു പറയാമെന്നു വച്ചാല്‍ അവള്‍ ഓടിച്ചിട്ടു തല്ലും...
സൈറ..,
എന്‍റെ ബെസ്റ്റ്‌ ഫ്രെണ്ട്...
ഞങ്ങള്‍ക്കിടയിലെ ഹംസം...
അവളന്നേ പറഞ്ഞതാ  പറ്റൂല്ലാന്നു...
അപ്പൊ കേറി സെന്ടിയടിച്ചു
"എല്ലാരും ഇങ്ങനെ പ്രേമിച്ചു നടക്കുമ്പോ ഞാന്‍ മാത്രം പുര നിറഞ്ഞു നിക്കുന്നതില്‍ നിനക്കൊരു വിഷമവുമില്ലെ??? അല്ലേലും ഞാന്‍ നിന്‍റെ ആരാ അല്ലെ..,
എപ്പെഴേലും നീ എന്നെ ഒരു ഫ്രെണ്ട് ആയിട്ട് കണ്ടിട്ടുണ്ടോ???
നീ പറയുന്ന എല്ലാ കാര്യങ്ങളും ഞാന്‍ സാധിച്ചു തരുന്നുണ്ടല്ലോ...( ഫോടോസ്ടാറ്റ് എടുത്ത് കൊടുക്കുന്നതും വല്ലപ്പോഴുമൊരു പേന വാങ്ങിക്കൊടുക്കുന്നതുമൊക്കെ വലിയ കാര്യമല്ലേ..)
അതില്‍ അവള് വീണു...
( first year-ലെ മൊഞ്ചത്തിക്കുട്ടി
  ഷബ്നയോടു  തോന്നിയ പ്രണയം  സേറ ഇടപെട്ടാണ് കബൂലാക്കിതന്നത്...
കാണാന്‍ വലിയ തെറ്റില്ലാത്ത രൂപമുള്ളതും അത്യാവശ്യം നല്ല പബ്ലിക്‌ ഇമേജ് ഉണ്ടായിരുന്നതും രക്ഷയായി.,
ആകെ അവളൊരു(ഷബ്ന) ഡിമാന്‍ഡ് മാത്രമേ വച്ചുള്ളൂ..,
നമ്മള് മൂന്നാളല്ലാണ്ട് മറ്റൊരാളും ഇതറിയരുത്. ..)
അങ്ങനെ അവള് മുന്‍കയ്യെടുത്തു ഉണ്ടാക്കിത്തന്ന ഒരു പ്രേമമാണ് ദാ ഇപ്പൊ.....
ഫോണ്‍ വിളിക്കാന്‍ വഴിയൊന്നുമില്ലാത്തതും
സുബ്രഹ്മണ്യപുരം മോഡല്‍ "കണ്കള്‍ ഇരണ്ടാല്‍" (അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്ന പരിപാടി no dialouge.., only performance)  മടുത്തത് കൊണ്ടുമാണ് ഇങ്ങനൊരു ബുദ്ധി തോന്നിയത്..
ആഴ്ചയിലൊരു ദിവസം നേരത്തെ വരിക.....
മനസ്സ് തുറന്നു സംസാരിക്കുക.....
ആദ്യത്തെ തവണ അവളെ വരുത്താനും കുറെ പാട് പെട്ടു...
സേറയേ കൊണ്ടു പറയിച്ചപ്പോ അവള്‍ പറ്റില്ലാന്നു തീര്‍ത്തു പറഞ്ഞു...
പക്ഷെ.,
കോളേജ് വിട്ടു പോകുന്ന വഴിയെ എന്നെയും കടന്നു നടന്നു നീങ്ങുമ്പോള്‍ മെല്ലെ പറഞ്ഞു
"ഞാന്‍ വരാം കേട്ടോ"
പിറ്റേന്ന്..,
നേരത്തെതന്നെ കോളേജിലെത്തി....
അവള് വരുന്നത് ദൂരെ നിന്നേ കണ്ടു...
ഒന്ന് പറ്റിച്ചേക്കാമെന്നു കരുതി വാതിലിനു പിറകില്‍ മറഞ്ഞിരുന്നു....
ക്ലാസ്സിലെന്നെ കാണാതെ അകത്തേക്കു കയറിയ അവളെയാണ് ഞാന്‍.....
          ശ്ശെ....!!  ഒടുക്കത്തെയൊരു കുറ്റബോധം..!!!!
രണ്ടു ദിവസം അവളുടെ കണ്ണില്‍ പെടാതെ നടന്നു....
പക്ഷെ..,
എത്ര നാളിങ്ങനെ ഒളിച്ചു നടക്കും.....
ഒന്നും മിണ്ടാതെ...
ഒന്നു കാണുക പോലും ചെയ്യാതെ...,
വയ്യ...
എന്തും വരട്ടെയെന്നു കരുതി സേറയോട് കാര്യം പറഞ്ഞു...
എടാ പണ്ടാരമേ....
 ഇത്ര ആക്രാന്തം വേണാരുന്നോ????
ഇനീപ്പോ ഞാനെന്താ കുട്ടിയോട് പറയണ്ടേ????
അവന്‍ ഉമ്മ വച്ചതിനു സോറി-ന്നോ..!!!
എനിക്കെങ്ങും പറ്റില്ല...
അവനൊരു പരിപാടി ഒപ്പിചോണ്ട് വന്നേക്കുന്നു...........
എന്നെ കുറെ ചീത്ത പറഞ്ഞെങ്കിലും അവളെ കണ്ട ശേഷം സേറ
വന്നതു ഒരു സന്തോഷ വാര്‍ത്തയുമായിട്ടായിരുന്നു....
"എന്താ കാര്യമെന്നെനിക്കറിയില്ല നീ ഭയങ്കര സങ്കടത്തിലാണെന്നു ഞാനാ കുട്ടിയോട് പറഞ്ഞു...
അവള്‍ നാളെ നേരത്തെ വരാമെന്നു സമ്മതിച്ചിട്ടുണ്ട്."..
പിന്നേ കേറി ഉമ്മ വച്ചു കളഞേക്കല്ലെടാ മോനെ.....
എന്നോരൂത്തും ഊതി അവളൊരു പോക്ക്......

പിറ്റേന്ന്..,
രാവിലേ കോളേജിലെത്തി....
അവള് വരുന്നത്  കണ്ടതും ഡെസ്കില്‍ കേറി കണ്ണുമടച്ചു കിടന്നു,
അവളുടെ കാലടി ശബ്ദം അടുത്തടുത്ത്‌ വന്നു....
"എല്ലാം ഒപ്പിച്ചു വച്ചിട്ട് ഇവിടെ വന്നു കിടക്കുവാ അല്ലെ....
എന്താ പറയാനുണ്ടെന്ന് പറഞ്ഞത്???
ഞാന്‍ അനങ്ങിയില്ല...
അവള്‍ നടന്നു വന്നു എന്‍റെ മുഖത്തേക്കു കുനിഞ്ഞു...
അവളുടെ നിശ്വാസം എന്‍റെ മുഖത്ത് സ്പര്‍ശിച്ചു....,
അവളുടെ ഗന്ധം ഹാ...
ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിച്ചു...
കാന്തത്താല്‍ ആകര്‍ഷിക്കപ്പെട്ടതു പോലെ എന്‍റെ മുഖം ഉയര്‍ന്നു....
കൈകള്‍ രണ്ടും അവളുടെ കഴുത്തിനെ വലയം ചെയ്തു...,
അവളുടെ ചെഞ്ചുണ്ടുകള്‍ എന്‍റെ ചുണ്ടില്‍ അമര്‍ന്നു....
ആകെ ഒരു വിറയല്‍....
സുഖകരമായ ഒരാലസ്യം....
ഏതോ പദചലനം കേട്ട് ഞങ്ങള്‍ പയ്യെ അകന്നു മാറി...
...
പ്യുണോ മറ്റോ വന്നതാണെന്ന് തോന്നുന്നു...
"പ്രഥമ ചുംബനം."...
ഞാന്‍ വെറുതേ പറഞ്ഞു....


"അപ്പോള്‍ അന്നത്തെതോ.".???????  അവള്‍ ചോദിച്ചു...
അന്നത്തേത്-----
ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ചു ചിരിച്ചു....
------------------------------------------------------------------------------------------------------
പേരുകള്‍ സാങ്കല്പികം