Saturday, September 14, 2013

അങ്ങനെ തുടങ്ങി


ജെയിംസ് സാറിന്റെ എകണോമിക്‌സ് ക്ലാസ്സില്‍ ഇരിക്കുമ്പോഴാണ് കമ്പ്യൂട്ടര്‍ ടിപ്സ് ബ്ലോഗിന്റെ മുതലാളിയും
സുഹൃത്തുമായ  ഷാഹിദ്‌ഇക്കാടെ മെസ്സേജ്...

''എന്തായി പ്രേമം പറഞ്ഞോ''??

(ഒരിക്കല്‍ സംസാരിക്കുന്നതിനിടയില്‍ ഒരു ജൂനിയര്‍ പെണ്‍കുട്ടിയോട് ഇഷ്ട്ടം തോന്നിയ കാര്യം സൂചിപ്പിച്ചിരുന്നു...,
അന്നേ മൂപ്പര്‍ പറഞ്ഞു.. 'വച്ച് താമസിപ്പിക്കാതെ പറഞ്ഞേക്ക്' എന്ന്..)
'ഇല്ലാ'ന്ന് മറുപടി കൊടുത്ത ഉടനെ വന്നു അടുത്ത മെസ്സേജ്:
'ഇന്ന് പോയി പറയെടാ'ന്നു....
ഒരാളെ തല്ലു കൊള്ളിക്കാന്‍ എന്നാ ഉഷാറാണെന്നു നോക്കണേ...!!!!
ഞാന്‍ ഓക്കേ പറഞ്ഞു...
അപ്പോള്‍ ഒരാവേശത്തിനു അങ്ങനെ പറഞ്ഞെങ്കിലും പിന്നീടാണ് ഞാനതിന്റെ പരിണിതഫലങ്ങളെ കുറിച്ചോര്‍ത്തത്.

പരിണിതഫലം നമ്പര്‍വണ്‍:
അവള്‍ തിരിച്ചും ഇഷ്ട്ടാന്നു പറഞ്ഞാല്‍....
ഞങ്ങള്‍ പ്രേമിച്ചു നടന്നാല്‍....
ഓള്‍ടെ വാപ്പ എന്റെ കയ്യും കാലും തല്ലി ഓടിച്ചാല്‍....
സങ്കടം മൂത്ത് ഓളെന്റെ കൂടെ ഇറങ്ങി വന്നാല്‍.....
ഞങ്ങള്‍ കല്യാണം കഴിച്ചാല്‍....
എനിക്ക് കിട്ടേണ്ട സ്ത്രീധനം ഞാന്‍ ആരോട് വാങ്ങും???
ഞാന്‍ പ്ലിംഗൂല്ലേ....!!!!

പരിണിതഫലം നമ്പര്‍ ടു:
ഓള് പോയി പാപ്പനോട്പറഞ്ഞാല്‍....  (പ്രിന്‍സിപ്പല്‍ അദ്ധ്യത്തെ കുട്ടികള്‍ സ്‌നേഹം കൊണ്ട് വിളിക്കുന്ന പേരാണ് പാപ്പന്‍)
പാപ്പനെന്നെ സസ്‌പെന്‍ഡ് ചെയ്താല്‍....
എന്റെ പൊളിറ്റിക്കല്‍ ഇമേജ്....
മറ്റുള്ളവരുടെ മുന്നിലുള്ള മാന്യനെന്ന മുഖംമൂടി....
ഒക്കെ പോവില്ലേ...,
അത് മാത്രമോ., ഇനി രണ്ടു കൊല്ലത്തേക്ക് ആരോടെങ്കിലും ഇഷ്ടാന്നു പറയാന്‍ പറ്റ്വോ...?
ഞാന്‍ .പ്ലിംഗൂല്ലേ....!!!!
എന്തായാലും പ്ലിംഗും...
എന്നാ പിന്നെ പറഞ്ഞിട്ട് പ്ലിംഗാമെന്ന് ഞാനും കരുതി...

ബെല്ലടിച്ചു....
ജെയിംസ് സര്‍ ക്ലാസ്സാവസാനിപ്പിച്ചു പോയി....
സാറ് പോയ ഉടനെതന്നെ
ആഗോളതാപനവും പ്ലാസ്റ്റിക്കും യുവാക്കളുടെ പ്രണയത്തെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തെ സംബന്ധിച്ചു ഫാരിസിന്റെ നേതൃത്വത്തില്‍ ക്ലാസ്സില്‍ കൂലങ്കഷമായ ചര്‍ച്ച തുടങ്ങി.....
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പോയ എല്‍ദോച്ചനെയും മുനീറിനെയും മറ്റു 2-3 പേരെയും കൂട്ടി ഞാന്‍ പുറത്തേക്കിറങ്ങി...
'എടാ എല്‍ദോ ഞാനിന്നു ഓളോടെന്റെ മൊഹബ്ബത്തു പറയാന്‍ പോവ്വാ.., നീയെനിക്ക് അതിന്റെ ഒരു ഫോട്ടോ പിടിച്ചു തരണം.. ഫേസ്ബുക്കില്‍ ഇടാനാണ്...'
ഞാന്‍ അവനെ എന്റെ ഫോണ്‍ ഏല്‍പ്പിച്ചു...
'അതിനു നിന്റെയീ ഫോണ്‍ലെങ്ങനെയാ ഫോട്ടോ എടുക്കുന്നത്'???
അവന് സംശയം....!!!
ബ്ലഡി മല്ലു...
ആണ്ട്രോയിഡ് ഫോണ്‍ ഉപയോഗിക്കാന്‍ അറിഞ്ഞു കൂടാ....
ഇവനൊക്കെ എങ്ങനെ ഡിഗ്രീ പാസ്സായോ എന്തോ...!!!
ഞാന്‍ 2-3 വട്ടം കാണിച്ചു കൊടുത്തു...
ഊഹും.... പൊട്ടന്റെ തലേ കേറണില്ലാ.....
ഞാന്‍ പതിയെ മുനീറിനെ വിളിച്ചിട്ട് സംഗതി പറഞ്ഞു..,
ഓന്‍ ഫോട്ടോ എടുത്തു തരാമെന്നു സമ്മതിച്ചു...
(ഇതിനിടെ ഓള് ഊണ് കഴിക്കാന്‍ കയ്യും കഴുകി ക്ലാസ്സിലേക്ക് കേറി പോകുന്നത് മുകളില്‍ നിന്നും ഞാന്‍ കണ്ടിരുന്നു.)
ഡാ ഫോട്ടോ പിടിക്കാനറിയില്ലെങ്കി വേണ്ടാ.., നിനക്കെന്റെ കൂടെ വരാല്ലോ...
ഞാന്‍ എല്‍ദോനെ വിളിച്ചു...
എന്താന്നറിയില്ല വിളിച്ച ഉടനെ ഓനെന്റെ കൂടെ പോന്നു....
ഞങ്ങള്‍ പതിയെ കോണിപ്പടികളിറങ്ങി അവളുടെ ക്ലാസ്സിനടുത്തു ചെന്ന് നിന്നു...
ക്യാമറ ക്ര്യൂ റെഡിയാണോ എന്ന് നോക്കി....
മുനീറും പിള്ളേരും എന്നെ നോക്കി തള്ള വിരല്‍ പൊക്കി കാണിച്ചു...
ഇവന്മാരെന്താ ഈ കാണിക്കുന്നത്???
ലൈക്ക് അടിക്കുന്നതാണോ???
ഹേയ്.., ഒരിക്കലുമാവില്ല... അരമണിക്കൂര്‍ ഇടവിട്ട് പ്രൊഫൈല്‍പിക്ചര്‍ മാറുമ്പോ പോലും ലൈക് അടിക്കാത്തവന്മാരാ...
പിന്നാ ഹിപ്പോ...
ഇനി അവന്മാരെന്റെ തള്ളക്ക് വിളിച്ചതായിരിക്കുവോ???
ആയിരിക്കും...
കള്ളബടുക്കൂസുകള്....
ഞാന്‍ തിരിച്ചും അവന്മാരുടെ തള്ളക്കും വിളിച്ചു (ഇനി അവന്മാര്‍ ലൈക്ക് അടിച്ചതാണേല്‍ ഒരെണ്ണം തിരിച്ചും ഇരുന്നോട്ടേന്ന്)....
ഇതിനിടെ എല്‍ദോ എന്റെടുത്ത് നിന്നും മാറി നിന്നിരുന്നു....
അല്പസമയം കഴിഞ്ഞപ്പോള്‍ അവളും കൂട്ടുകാരിയും എന്റെ മുന്നിലൂടെ ടാപ്പിനരികിലേക്ക് പോയി(ഊണ് കഴിച്ചു കയ്യ് കഴുകാന്‍...)
ഞാന്‍ അവളുടെ കാലിലേക്ക് പാളി നോക്കി....
ഹോ ഭാഗ്യം...
ചെരുപ്പിന് ഹീല്‍ കുറവാണ്...
മുഖത്ത് പാടുണ്ടാവാന്‍ ചാന്‍സില്ല....
തിരിച്ചു വന്ന അവള്‍ എന്നെയും കടന്ന് പോകാന്‍ തുടങ്ങവേ ഞാന്‍ അവളെ വിളിച്ചു...
ഫാത്തിമാ....
അവളും കൂട്ടുകാരിയും ഒരുമിച്ച് തിരിഞ്ഞു നോക്കി....
അവള്‍ ചോദിച്ചു: 'എന്നെയാണോ'? (കൂട്ടുകാരിയുടെ പേരും ഫാത്തിമ എന്നാണെന്ന് ഞാനറിഞ്ഞത് അല്‍പ്പം വൈകിയാണ്.)
അതെ..,
നിന്നെതന്നെ....
എന്റെ ശബ്ദം വിറക്കുന്നുണ്ടോ...???
ഹേയ്... വെറുതെ തോന്നുന്നതായിരിക്കും....
ഒരു മിനിറ്റ്, ഒന്ന് വര്വോ, എനിക്കൊരല്പ്പം സംസാരിക്കാനുണ്ടായിരുന്നു....
ഞാന്‍ കാര്യത്തിലേക്ക് കടന്നു.....
അവള്‍ പതിയെ ചിരിച്ചു കൊണ്ട് എന്റെ അരികിലേക്ക് വന്നു...
'താഹിര്‍ പറഞ്ഞ  എം.എസ്. ഡ്ബ്ല്യൂക്കാരന്‍ ഞാനാണ്.  (വിദ്യാര്‍ഥി നേതാവും അവളുടെ സീനിയറുമായ താഹിരിനോട് ഞാന്‍ അവളോടിക്കാര്യം സൂചിപ്പിക്കാന്‍ പറഞ്ഞിരുന്നു.)
എനിക്കറിയാം... ഞാന്‍ കണ്ടിട്ടുണ്ട്....
അവള്‍ പുഞ്ചിരിച്ചുകൊണ്ട് മൊഴിഞ്ഞു....
മുത്തുകള്‍ ഉതിര്‍ന്നു വീഴുന്നുണ്ടോ?
ഹേയ്..., എനിക്ക് തോന്നിയതാവും.....
'എനിക്ക്...., എനിക്ക് നിന്നെ ഇഷ്ട്ടമാണ്... കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നുണ്ട്....'
വായുംപൊളിച്ചു നില്‍ക്കുന്ന അവളെ നോക്കി ഞാനിത്രകൂടി പറഞ്ഞൊപ്പിച്ചു....
'സീരിയസ്സായിട്ട് വേറെ റിലേഷന്‍സ് ഒന്നുമില്ലെങ്കില്‍, ഒന്നാലോചിക്ക്....
എന്നിട്ട് നല്ലൊരു മറുപടി താ'...
അവള്‍ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.....,
ക്ലാസ്സിലേക്ക് കേറിപോകാന്‍ തുടങ്ങുന്നതിനിടെ ഞാനിത്രകൂടി പറഞ്ഞു...
'ഓണാവധി കഴിഞ്ഞു വരുമ്പോള്‍ പറയണേ...'
അവളൊന്നു തിരിഞ്ഞു നോക്കി...
ശെരിയെന്ന മട്ടില്‍ മുഖമൊന്നു ചലിപ്പിച്ചു..,
പിന്നെ ക്ലാസ്സിലേക്ക് കയറിപ്പോയി.....
കുറച്ചു ലവ് സീനും അഞ്ചാറു ലവ്‌സോങ്ങ്‌സും സ്വപ്നം കണ്ട് ഞാന്‍ ലോട്ടറിയടിക്കാന്‍  പോകുന്ന പൊട്ടനെ പോലെ
എന്റെ ക്ലാസ്സിലേക്കു നടന്നു,
കൂടെ എല്‍ദോസും.....
ലോട്ടറിയടിക്കുമായിരിക്കും അല്ലെ....
(ക്ലാസിലെത്തിയ ഉടനെ ഷാഹിദ് ഇക്കക്ക് മെസ്സേജ് അയച്ചു. സംഗതി പറഞ്ഞെന്നും പറഞ്ഞ്...
എങ്ങനെ തുടങ്ങിയെന്ന മൂപ്പരുടെ ചോദ്യത്തിന് 'അങ്ങനെ തുടങ്ങി' എന്നും പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കുകയും ചെയ്തു. )
NB:- ഇതിലെ കഥയും കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരാണ്..., അതുകൊണ്ട് തന്നെ ഇതു പോസ്റ്റിയതിനു ശേഷം രണ്ട് ദിവസത്തിലധികം
ഈയുള്ളവനെ കാണാതിരുന്നാല്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കാന്‍ താല്പര്യപ്പെടുന്നു...
ഡീറ്റെയില്‍സ് ഫേസ്ബുക്കില്‍ ഉണ്ട്... :P
ധാ... ഇതാണ് മുനീര്‍ എടുത്ത ഫോട്ടോ..ആ അടയാളപ്പെടുത്തിയിരിക്കുന്നിടത്
തു കാണണ തട്ടമിട്ട ആള്‍ അവളാണ്...,
കൂടെ കാണുന്ന നിഴല്‍ ഞാനും...! :) :P