Tuesday, March 18, 2014

പൊള്ളാണ് നീ...!!!

നീ എപ്പോഴും പറയുന്നു
നിനക്ക് മഴയോട് പ്രണയമാണെന്ന്..,
പക്ഷേ.,
മഴ നിന്നെ തേടിയെത്തുമ്പോള്‍
നീയവനെ കുട കൊണ്ട് പ്രതിരോധിക്കുന്നു...!!
നീ വെയിലിനെ പറ്റി വാചാലയാവുന്നു.,
സൂര്യനോട് പ്രണയമാണെന്ന് പറയുന്നു..,
പക്ഷേ,

സൂര്യരശ്മികള്‍ നിന്നിലേക്കെത്തുമ്പോള്‍
നീ തണലില്‍ ഒളിക്കാന്‍ ശ്രമിക്കുന്നു...!!
നിനക്ക് ഇളംകാറ്റിനോട് പ്രേമമാണെന്ന്
നീ പറഞ്ഞുകൊണ്ടേയിരിക്കുന്നു..,
പക്ഷേ,
നിന്നെ തേടിയെത്തുന്ന മാരുതന് മുന്നില്‍
നീ ജാലകവാതിലുകള്‍ കൊട്ടിയടക്കുന്നു..
ഇപ്പോള്‍ എനിയ്ക്ക് ഭയം തോന്നുന്നു...,
നീ എന്നെ പ്രണയിക്കുന്നു
എന്ന് പറയുന്ന നിമിഷത്തെയോര്‍ത്ത്...!!!

                                                 (ബോബ് മാര്‍ലിയുടെ ഒരു രചനയുടെ  സ്വാതന്ത്ര വിവര്‍ത്തനം )